ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലിലടച്ച ബി ജെ പി സർക്കാരിന്റെ കിരാത നടപടിക്കെതിരെ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ പേരിയയിൽ ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് കെ എസ് കെ ടി യു ഏരിയ പ്രസിഡന്റ് സി ടി പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മാനന്തവാടി ബ്ലോക്ക് ട്രഷറർ അമൽ ജെയിൻ, മേഖല പ്രസിഡന്റ് എബിസൺ, ടി കെ അയ്യപ്പൻ, ബെന്നി ആന്റണി, എ സാബിത് തുടങ്ങിയവർ സംസാരിച്ചു.
0 Comments