ചീരാലിലെ പാർക്കിംഗ് സംവിധാനം കുറ്റമറ്റതാക്കുക ആക്കുക


ചീരാൽ: നെൻമേനി പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗൺ ആയ  ചീരാലിൽ ട്രാഫിക് നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ടൗണിൽ വരുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പാർക്കിംഗ് ഏരിയ കൃത്യമായി മാർക്ക് ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ സാധാരണക്കാർക്ക് ഉണ്ടാകുന്ന ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും.

 പ്രസ്തുത വിഷയത്തിൽ നെൻമേനി പഞ്ചായത്ത് അധികൃതരുടെ അവസരോചിതമായ ഇടപെടൽ ഉണ്ടാകണമെന്ന് ഗാന്ധിദർശൻ സമിതി ചീരാൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

 ചീരാൽമണ്ഡലം കമ്മിറ്റി യോഗം ഗാന്ധിദർശൻ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് പി പി ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിഷ്ണു നമ്പ്യാർകുന്ന് അധ്യക്ഷത വഹിച്ചു. വിനോയി കുട്ടി, സി എം അബു, ബാബു, വിജയ്, നിഖിൽ, അഭിഷേക്, വിശ്വൻ, അനിൽ, അനീഷ്‌, ശാമിൽ, സുബിൻ, അലി, സുകു, കണ്ണൻ, ആഷിക്, അഫ്സൽ, തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments