‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം;സണ്ണി ജോസഫ്




രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തന്നോട് ഇതുവരെ രേഖാമൂലമോ വാക്കാലോ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. രാഹുലിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെക്കുന്നു എന്ന് മാധ്യമങ്ങളുടെ മുന്നില്‍ പ്രഖ്യാപിച്ചിട്ടുണ്ട് – സണ്ണി ജോസഫ് പറഞ്ഞു. രാജി രാഹുല്‍ സ്വയം എടുത്ത തീരുമാനമാണെന്നും പരാതി ഉണ്ടായാല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments