മാനന്തവാടി: മാനന്തവാടി വില്ലേജ് ഓഫീസറെ അകാരണമായി സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തിയവര്‍ക്കും എതിരെ നിയമനടപടി കൈകൊള്ളണമെന്ന് കേരള എന്‍.ജി.ഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനുളള സാഹചര്യം ഓഫീസുകളില്‍ നഷ്ടപ്പെട്ടതായി യോഗം വിലയിരുത്തി. ഇന്ന് വകുപ്പ് തലവന്‍മാര്‍ക്കു പകരം ഭരണാനുകൂല സംഘടനാ നേതാക്കളും ഭരണകക്ഷിയില്‍പ്പെട്ട രാഷ്ട്രീയക്കാരുമാണ് തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കുന്നത്. റവന്യൂ വകുപ്പിലെ സ്ഥലമാറ്റമാനദണ്ഡം അട്ടിമറിക്കപ്പെടുന്നതായും അതുമൂലം ജീവനക്കാര്‍ കടുത്ത മാനസിക സഘംര്‍ഷം സഹിച്ചാണ് ജോലി ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇ എം സതീശന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍,ജില്ലാ സെക്രട്ടറി എം. ആര്‍ സുധി,സന്തോഷം നമ്പ്യാര്‍, പി സുരേഷ്, എം.കെ പ്രസാദ്, വി ശിവകുമാര്‍, ദീപ് എസ് സി ,ടി ജി മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments