കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ 'സുഖിനോ ഭവന്തു 'ഹിരോഷിമ ദിനം സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർഥികളും സഡാക്കോ കൊക്കുമേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞയിലണി ചേർന്നു. യുദ്ധവിരുദ്ധ മുദ്രാവാക്യം, പ്രശ്നോത്തരി,പരിസര ശുചീകരണം, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ സുഖിനോഭവന്തുവിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു.
ഹെഡ്മാസ്റ്റർ ജോൺസൺ എം.എ, സീനിയർ അസിസ്റ്റൻ്റ് ബാലൻ പുത്തൂർ, സ്റ്റാഫ് സെക്രട്ടറി കെ മമ്മൂട്ടി, ബെഞ്ചമിൻ മോളോയിസ്, മഞ്ജു ജോസ്, ഡി.കെ ഷീജ, സി നിമിഷ,നിതാര ദേവസ്യ, ഖദീജ, സഫാനത്ത്, മുബീറ, ഗോപിക എന്നിവർ നേതൃത്വം നൽകി
0 Comments