ആലപ്പുഴ: ആലപ്പുഴ കൊമ്മനാടിയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മകൻ ബാബുവിനെ പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് കൊലപാതകം.
സ്ഥിരം മദ്യപാനിയായ ബാബു ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല
0 Comments