കൽപ്പറ്റ:ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിൻ്റെ നേതൃത്വത്തിൻ്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്കുള്ള റാലിയിൽ ജില്ലാ സൈക്ലിംഗ് ടീമംഗങ്ങൾ റാലിയെ അനുഗമിച്ചു. കണ്ണൂർ എസ്.ഡി.സി കമാൻ്റിംഗ് ഓഫീസർ കേണൽ പരം വീർനഗൽ , സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, അർജുൻ തോമസ്, അയ് ഫ മെഹറിൻ , മാത്യു, മുഹമ്മത് റോഷൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി
0 Comments