ആര്‍സി ബുക്കിലും ലൈസന്‍സിലും ഇനി ഇതില്ലാതെ പറ്റില്ല; നിര്‍ബന്ധമാക്കി കേന്ദ്രം

 





ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും സംബന്ധിച്ച്‌ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ നിര്‍ദേശം പുറത്തിറക്കി. ഇനി രാജ്യത്തെ എല്ലാ ഡ്രൈവര്‍മാരും വാഹന ഉടമകളും ആധാര്‍ ഓതന്റിഫിക്കേഷന്‍ വഴി അവരുടെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ലിങ്ക് ചെയ്യുകയോ പുതുക്കുകയോ വേണം.ഗതാഗത സേവനങ്ങളും ലൈസന്‍സുമായി ബന്ധപ്പെട്ട ആശയവിനിമയവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഉടമയുടെ മൊബൈല്‍ നമ്പര്‍ നേരിട്ട് ബന്ധിപ്പിക്കപ്പെടണമെന്ന് മന്ത്രാലയം വ്യക്തമാക്കി.ഓദ്യോഗിക വാഹന്‍, സാരഥി പോര്‍ട്ടലുകളിലൂടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാനും പുതുക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ ഇത് സഹായകരമാകും. ഇതിനൊപ്പം, ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ക്കും വാഹന ഉടമകള്‍ക്കും ആവശ്യമായ സന്ദേശങ്ങള്‍ മന്ത്രാലയം അയയ്ക്കുന്നതും ആരംഭിച്ചിട്ടുണ്ട്.പിഴ ഒഴിവാക്കാനായി ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ വിലാസം വ്യാജമായി മാറ്റുന്നവരെ പിടികൂടാന്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Post a Comment

0 Comments