കുപ്പാടി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു

 

 

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുപ്പാടി സ്കൂളിൽ പാചകപ്പുരയുടെ  ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  ടി കെ രമേശ്‌  നിർവഹിച്ചു.  നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കെ റഷീദ്  അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റീത്താമ്മ  ജോർജ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോം ജോസ്, സാലി പൗലോസ്, കൗൺസിലർമാരായ  എസ് രാധാകൃഷ്ണൻ, ഷീബ ചാക്കോ, പ്രിയ വിനോദ് , ,പിടിഎ പ്രസിഡണ്ട് പി എ ലത്തീഫ് , മദർ പിടിഎ പ്രസിഡന്റ്  സി എസ് സന്ധ്യ എന്നിവർ  സംസാരിച്ചു.

Post a Comment

0 Comments