കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് സംഭവം. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പുകയില ഉത്പന്നങ്ങളും ഇയാളുടെ പക്കൽ നിന്നും നിന്നും കണ്ടെത്തി. വാർഡൻന്മാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ജയിൽ കോമ്പൗണ്ടിലേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞ് നൽകാൻ ശ്രമിച്ചത്. ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
0 Comments