തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസിന്റെ അന്തിമ തീരുമാനം ഇന്ന്. ഉപതെരഞ്ഞെടുപ്പ് സാധ്യത ഇല്ലാതാക്കിയുള്ള തീരുമാനത്തിന് മുൻതൂക്കം നൽകിയേക്കും. രാജിയേക്കാൾ സസ്പെൻഷന് മുൻഗണന നൽകാനാണ് സാധ്യത.
അതേസമയം ഗൗരവമേറിയ വിഷയമാണെന്നും വൈകാതെ പാർട്ടി തീരുമാനം അറിയിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ നിലപാട്.
0 Comments