പൊഴുതന: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊഴുതന പഞ്ചായത്തില്‍ പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം നടത്തി. സമഗ്ര ഗുണമേന്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി സേട്ടുക്കുന്ന് സ്‌കൂളിനും സ്ഥലപരിമിതിയുള്ള അച്ചുരാനം എല്‍പി സ്‌കൂളിന് കെട്ടിട നിര്‍മ്മാണത്തിനും ഫണ്ട് ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി അറിയിച്ചു.വിദ്യാര്‍ത്ഥികളിലെ പൊതുവിജ്ഞാനം വളര്‍ത്തുന്നതിനായി പഞ്ചായത്തിന് കീഴിലുള്ള എട്ട് സര്‍ക്കാര്‍ സ്‌കൂളിലും വിദ്യാര്‍ത്ഥി രക്ഷകര്‍തൃ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും പൊതുവിജ്ഞാനം വളര്‍ത്തുകയാണ് ലക്ഷ്യം. കുട്ടികളില്‍ കൃഷിയോടുള്ള താത്പര്യം വളര്‍ത്തുന്നതിനായി സ്‌കൂള്‍ അങ്കണങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിത്തോട്ടം നിര്‍ബന്ധമാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എല്‍പി സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡ്രോപ്പൗട്ട്ഫ്രീ സ്‌കൂളുകളായി എല്ലാ സ്‌കൂളുകളും മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി അധ്യക്ഷയായ യോഗത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍, എസ്ആര്‍ജി കണ്‍വീനര്‍മാര്‍, ബിആര്‍സി കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments