കല്‍പ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലയില്‍ തവണകളായി പണമടച്ച് ശാസ്ത്ര പുസ്തകങ്ങള്‍ കരസ്ഥമാക്കാന്‍ ശാസ്ത്ര പുസ്തക നിധി ആരംഭിക്കുന്നു. പ്രതിമാസം 200 രൂപ വീതം സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള 6 മാസങ്ങളില്‍ അടയ്ക്കുകയും ഫെബ്രുവരിയില്‍ മേഖലാ തലങ്ങളില്‍ നടക്കുന്ന പുസ്തകമേളയില്‍ വെച്ച് പുസ്തകങ്ങള്‍ എടുക്കുവാനും സാധിക്കും. ഓരോ മാസവും 6 മേഖലകളില്‍ വെച്ച് ശാസ്ത്ര പുസ്തകങ്ങളുടെ പ്രകാശനവും, ശാസ്ത്ര പ്രഭാഷണവും, നറുക്കെടുപ്പും നടക്കും.
നറുക്ക് ലഭിക്കുന്നവര്‍ തുടര്‍ന്ന് പണം അടയ്‌ക്കേണ്ടതില്ല. വീട്ടിലൊരു ശാസ്ത്ര പുസ്തക ലൈബ്രറി ഒരുക്കാന്‍ താല്‍പര്യമുള്ള എല്ലാവരും പദ്ധതിയുടെ ഭാഗമായി മാറണമെന്ന് ശാസ്ത്ര പുസ്തക നിധിയുടെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ എ.സി. മാത്യൂസ് പറഞ്ഞു.ഡോ: അമ്പി ചിറയില്‍, പി. അനില്‍കുമാര്‍, എം. ദേവകുമാര്‍, കെ. പി.സുനില്‍കുമാര്‍, ടി. പി. സന്തോഷ്, ഇ. ജി. ചന്ദ്രലേഖ എന്നിവര്‍ സംസാരിച്ചു. കെ. എ. അഭിജിത്താണ് ലോഗോ രൂപകല്പന ചെയ്തത്.
0 Comments