കേളകം: ഓക്കില കവർ ചിത്രം പ്രകാശനം ചെയ്തു. കേളകം പഞ്ചായത്തിൽ നിന്നും പകർത്തിയ 165 ഇനം ചിത്രശലഭങ്ങളാണ് ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. നിഷാദ് മണത്തണയും വിമൽകുമാറുമാണ് ഓക്കില തയ്യാറാക്കിട്ടുള്ളത്. കേളകം പഞ്ചയത്തിൻ്റെ പഠനഗ്രന്ഥം ഹരിതകേരളമിഷനും ചേർന്നാണ് പൂർത്തിയാക്കിയത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ കവർചിത്രം പ്രകാശനം ചെയ്തു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ സോമശേഖരൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ടി അനീഷ് തുടങ്ങിയവർ ഓക്കില കവർ ചിത്രം പ്രകാശനത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ചിത്രശലഭ സങ്കേതത്തിൻ്റെ സാമിപ്യം തന്നെയായിരിക്കാം ഈ ശലഭ വൈവിദ്ധ്യത്തിന് നിദാനം.
0 Comments