പാലപ്പുഴ - പെരുമ്പുന്ന മലയോര ഹൈവേയില്‍ ട്രാവലര്‍ മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്




ഇരിട്ടി :മലയോര ഹൈവേയിൽ പെരുമ്പുന്ന പള്ളിക്ക് സമീപം ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് . ഗുണ്ടൽ പേട്ടയിൽ പോയി തിരിച്ചു വരുന്ന മട്ടന്നൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് .

റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചാണ് ട്രാവലർ മറിഞ്ഞത്. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments