വോട്ട് കൊള്ളയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

 



നടുവിൽ: രാജ്യത്തെ വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ജനധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തപാൽ വഴി അയച്ചു നൽകി യൂത്ത് കോൺഗ്രസ്‌ നടുവിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നടുവിൽ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വി .എം നന്ദകിഷോർ അധ്യക്ഷത വഹിച്ചു. ഷാജി പണക്കുഴി, അഖിൽ ജോസഫ്, അഭിജിത് മഠത്തിക്കുളം, അഭിജിത് അജയകുമാർ, അരുൺ മാത്യു, ശരത് കുമാർ, സനുഷ കെ .കെ, അതുൽ നടുവിൽ, വിനോദ് നടുവിൽ, നിവേദ് നടുവിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments