അടയ്ക്കാത്തോട് :അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ പെൻബോക്സ് സ്ഥാപിച്ചു. "ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്" എന്ന മുദ്രാവാക്യം ഉയർത്തി പരിസ്ഥിതി സൗഹൃദ ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് 'പെൻബോക്സ്' പദ്ധതി നടപ്പിലാക്കുന്നത്.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ സോളി ജോസഫ് , സീനിയർ അസിസ്റ്റന്റ് എം എം റിജോയ് എന്നിവർ സംസാരിച്ചു. കാർത്തിക് കെ. വി, തേജാലക്ഷ്മി ,വൈഷ്ണവി എന്നിവർ നേതൃത്വം നൽകി.
0 Comments