ലണ്ടൻ :സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ സംരക്ഷണവും, ഉന്നമനവും, ഭിന്ന ശേഷിക്കാരോടുള്ള സാമൂഹിക കാഴ്ചപ്പാടിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് കേരളത്തിൽ കാസറഗോഡ് തുടങ്ങുന്ന ഐ ഐ പി ഡി പ്രൊജക്റ്റ്‌ന് പിന്തുണയുമായി യു കെ മലയാളികളും.ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റി (ഐ ഐ പി ഡി ) യുടെ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ ഡിഫ്റെന്റ് ആർട്ട് സെന്റർ യു കെ ചാപ്റ്റർ ന്റെ പിന്തുണയോടെ യു കെ യുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന മാജിക്ക്, മ്യൂസിക് ആൻഡ് മൊട്ടിവേഷൻ ഷോ (എം ക്യൂബ് )ന്റെ ടിക്കറ്റ് വിതരണം മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപറ്റൻ പദ്മശ്രീ ഐ എം വിജയൻ യുവ സംരംഭകരായ റഷീദിനും, ഷാഹിദിനും നൽകി നിർവഹിച്ചു.
ലണ്ടൻ ഈസ്റ്റ് ഹാമിലെ ചായ്ക്കട റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനതുറകളിൽ ഉള്ളവർ പങ്കെടുത്തു.മജീഷ്യൻ ഗോപിനാഥ് മുതുകാട് ചടങ്ങിൽ ഓൺലൈൻ വഴി പങ്കെടുത്തു.യു കെ യുടെ തിരക്കേറിയ ജീവിതത്തിലും ഭിന്ന ശേഷിക്കാർക്ക് വേണ്ടി സമയം കണ്ടെത്തി ടിക്കറ്റ് വിതരണോത്ഘാടനത്തിൽ പങ്കെടുത്തവർ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പ്രതീക്ഷയും കരുത്തുമാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. മാറുന്ന കാലത്ത് മാനവികതയുടെ മുഖങ്ങളായി മാറാൻ നമുക്ക് കഴിയട്ടെ എന്ന് പദ്മശ്രീ ഐ എം വിജയൻ പറഞ്ഞു. ഷെഫ് ജോമോൻ, ഷാൻ പ്രോപ്പർട്ടീസ് എം ഡി ഷാൻ, എം. എ.യു.കെ ഭാരവാഹികളായ ശ്രീജിത്ത്,നിഷാർ, ഡി. എ. സി. യു കെ ചാപ്റ്റർ ഭാരവാഹികളായ ഈഗ്നെഷ്യസ് ഗോമസ്,ഷൈനി, ഫ്രാൻസിസ് ലോ ആൻ ലോ സോളിസിറ്റർ,ശശി നിൽ ട്രാവൽ,ബ്രിട്ടൻ മലബാർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
0 Comments