ഇന്ത്യൻ നേവിയിൽ വിവി​ധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു



ഇന്ത്യൻ നേവിയിൽ ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം. ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ) തസ്തികകളിലേക്കാണ് നിലവിൽ അവസരം ഉള്ളത്. ട്രേഡ്സ്മാൻ സ്കിൽഡ് തസ്തികകളിലെ 1,266 ഒഴിവിലേക്കും 260 ഓഫീസർ തസ്‌തികയിലേക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഇരുവിഭാഗങ്ങളിലുമായി 1526 ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ നേവിയുടെ അപ്രന്റിസ് സ്കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവൽ അപ്രന്റിസ്) അപേക്ഷിക്കാൻ കഴിയുക. സെപ്തംബർ 2 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും. പത്താം ക്ലാസ്/തത്തുല്യം, ഇംഗ്ലിഷ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ അപന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ അല്ലെങ്കിൽ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്‌സ് ടെക്‌നിക്കൽ ബ്രാഞ്ചിൽ 2 വർഷ റെഗുലർ സർവീസ്. പ്രായപരിധി വരുന്നത് 18- –25 വയസ് വരെയാണ്. കൂടാതെ നിയമാനുസൃത ഇളവ്‌ ലഭിക്കും.

Post a Comment

0 Comments