തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് വിവാദത്തിൽ വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ നിയമനടപടിയുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാജഗോപാലൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.
മൂന്നുദിവസത്തിനകം ആരോപണങ്ങൾ പരസ്യമായി പിൻവലിക്കണം. പരസ്യപ്രസ്താവനയായി മാപ്പ് പറയണം. സോഷ്യൽ മീഡിയയിൽ ഉള്ള ആരോപണങ്ങൾ ഉൾപ്പടെ പിൻവലിക്കണമെന്നും പിന്നീട് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്
0 Comments