ബലാത്സംഗക്കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

 



കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് താത്ക്കാലിക ആശ്വാസം. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ നിര്‍ദേശം. ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാൽസംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. ഇന്‍ഫ്ലുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്നം. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.


മീ ടു സമയത്ത് വേടന് എതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്നെന്നും വേടൻ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും പരാതിക്കാരി വാദിച്ചു. വേടനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments