ബത്തേരി: വര്‍ഷംതോറും സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ്, കേരള വര്‍ഷംതോറും നല്‍കിവരുന്ന അവാര്‍ഡ് ഈ വര്‍ഷംമികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭ ജന പക്ഷം അവാര്‍ഡിന് അര്‍ഹരായി . കേരളത്തിലെ വിവിധ നഗരസഭകളില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് വിധി നിര്‍ണ്ണയ സമിതി നിരീക്ഷിച്ചു. മുന്‍ വിവരാവകാശകമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി, പൊതുപ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ തിരുവനന്തപുരം,പത്രപ്രവര്‍ത്തകന്‍ നസീര്‍ സലാം ആലപ്പുഴ എന്നിവരടങ്ങുന്ന വിധി നിര്‍ണ്ണയ സമിതിയാണ് ജനപക്ഷ അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി നഗരസഭക്ക് തെരഞ്ഞെടുത്തത് . കേരളത്തിലെ സ്വരാജ് പുരസ്‌കാരം 2 പ്രാവശ്യം നേടിയ നഗരസഭക്ക് ക്ലീന്‍സിറ്റി, ഫ്‌ളവര്‍സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളിലൂടെ ജനഹൃദയങ്ങളില്‍ ലബ്ധ പ്രതിഷ്ഠ നേടാനായി. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒരുമയോടെ ഭരിച്ച് പിന്നിട്ട വര്‍ഷങ്ങില്‍ ഗ്രാമീണ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. ജനജീവിതത്തില്‍ സര്‍വ്വ തല സ്പര്‍ശിയായി എല്ലാ രംഗത്തും നേട്ടങ്ങളുണ്ടാക്കി. ചെയര്‍മാനും ഭരണസമിതി യംഗങ്ങളും ജീവനക്കാരും ചുമതല നിറവേറ്റാന്‍ നടത്തിയ പരിശ്രമങ്ങളും അവാര്‍ഡ് നല്‍കാന്‍ കാരണമായന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജെ ദേവസ്യ അറിയിച്ചു.
0 Comments