ബീഹാര്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന: ഹരജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

 



ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജികള്‍ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തീവ്ര പരിശോധഎംനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ പിഴവ് സുപ്രീം കോടതിയില്‍ ഹരജിക്കാര്‍ ഇന്നലെ തുറന്നു കാട്ടിയിരുന്നു.

മരിച്ചെന്നു രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത രണ്ട്‌പേരെ സുപ്രിം കോടതിയില്‍ ഹാജരാക്കിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്രയാദവാണ് കോടതിയെ അമ്പരപ്പിച്ചത്. യോഗേന്ദ്രയാദവിനെ കോടതി അഭിനന്ദിച്ചു.

അതേസമയം ആധാര്‍ കാര്‍ഡ് , പൗരത്വത്തിന്റെ നിര്‍ണായക രേഖയായി കാണാനാവില്ലെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് വാദത്തിനിടയില്‍ സുപ്രീം കോടതി ശരിവച്ചത് ഹരജിക്കാര്‍ക്ക് തിരിച്ചടിയായി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Post a Comment

0 Comments