കണ്ണൂർ:വിനോദസഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും കലാ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ ആഗസ്റ്റ് 19ന് വൈകീട്ട് അഞ്ചിനകം കൺവീനർ, ഓണാഘോഷം 2025, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി ടി പി സി), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൾടെക്സ്, കണ്ണൂർ-670002 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04972706336
0 Comments