കിസാൻ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ കർഷക സെമിനാർ സംഘടിപ്പിച്ചു

 


റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഹാൻ്റ് ഇൻ ഹാൻ്റ് ഇന്ത്യ മൂപ്പൈനാട് പഞ്ചായത്തിലെ കടചിക്കുന്ന് പ്രദേശത്ത് കർഷക സെമിനാർ സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ  വി .എൻ ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് പ്രസിഡൻ്റ് മൻസൂർ അലി അധ്യക്ഷത വഹിച്ചു. സെമിനാറിൽ റിട്ടയേർഡ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ എസ് സുബ്രഹ്മണ്യൻ കാപ്പി കൃഷിയുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തി. കർഷകർ കൃത്യ സമയങ്ങളിലായി സർക്കാർ പദ്ധതികളിൽ അപേക്ഷ നൽകാനും പദ്ധതികളുടെ ഭാഗമാകാനും തയ്യാറാകണമെന്ന് പറഞ്ഞു. ഹാൻ്റ് ഇൻ ഹാൻ്റ് ഇന്ത്യ കോർഡിനേറ്റർ ഷമീൽ പി.കെ പദ്ധതി വിശദ്ധീകരണം നടത്തി. എൻ യൂസഫ്  കടച്ചികുന്ന്,സൽമാൻ എൻ റിപ്പൺ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments