കൊട്ടിയൂർ പാമ്പറപ്പാനിൽ വേഗത നിയന്ത്രണ ബോർഡ് സ്ഥാപിച്ചു


കൊട്ടിയൂർ: പാമ്പറപ്പാനിൽ വേഗത നിയന്ത്രണ ബോർഡ് സ്ഥാപിച്ചു. കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിന്റെയും കേളകം  പോലീസിന്റെയും നേതൃത്വത്തിലാണ് സ്കൂളിനു മുന്നിൽ വേഗ നിയന്ത്രണം ബോർഡ് സ്ഥാപിച്ചത്. കേളകം നാഷണൽ ഹൈപ്പർ മാർക്കറ്റ് ഉടമ എം എസ് തങ്കച്ചൻ സംഭാവനയായി നൽകിയ വേഗ നിയന്ത്രണ ബോർഡ്  കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇതിഹാസതാഹ ഉദ്ഘാടനം ചെയ്തു.കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ കെ സുനിൽകുമാർ,സ്കൂൾ പിടിഎ പ്രസിഡണ്ട് ബിനോയ് കുമ്പുങ്കൽ,മദർ പിഡിഎ പ്രസിഡണ്ട് ജയ ബിജു,നാഷണൽ ഹൈപ്പർമാർക്കറ്റ് ഉടമ എം എസ് തങ്കച്ചൻ, സിബി അൽക്ക,പ്രധാനധ്യാപിക സുമ,സ്കൂൾലീഡർ അനിൽ ജൂഡ് ബിജു ,എസ് ഐ ബാബു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments