ടെസ്റ്റ് ഡ്രൈവിനിടെ ബുള്ളറ്റുമായി കടന്ന് കളഞ്ഞു; കോഴിക്കോട് സ്വദേശി പൊലീസ് പിടിയിൽ




 പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ടെസ്റ്റ് ഡ്രൈവിനിടെ ബുള്ളറ്റുമായി കടന്നുകളഞ്ഞ പ്രതിയെ പട്ടാമ്പി പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശി മുനീറിനെയാണ് പട്ടാമ്പി സിഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. വിൽപ്പനക്കിട്ട ബുള്ളറ്റ് ഓടിക്കുകയായിരുന്ന ഇയാൾ വിൽപ്പനക്കാരന്റെ ശ്രദ്ധ മാറിയതോടെ ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു.

Post a Comment

0 Comments