സുൽത്താൻ ബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ കൗൺസിൽ അധികാരമേറ്റു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ കെ അബ്ദുൽ ശരീഫ് മുഖ്യാതിഥിയായിരുന്നു. നേതൃത്വം അലങ്കാരമല്ലെന്നും സേവന സന്നദ്ധതയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സി എം മുഹമ്മദ് സഫീർ (ഹെഡ് ബോയ്), നേഹ ഫാത്തിമ (ഹെഡ് ഗേൾ), ഹംദാൻ സി കെ (അസി. ഹെഡ് ബോയ്), ആമിന മിൻഹ (അസി. ഹെഡ് ഗേൾ), അനാൻ മുസ്തഫ (സ്പോർട്സ് ക്യാപ്റ്റൻ), സഹ്‌റ ഫാത്തിമ പി പി(ഫൈൻ ആർട്സ് സെക്രട്ടറി), അൻസാഫുൽ അമീൻ, ഹയ ഹാഫിസ്, സഹിൽ റഹ്മാൻ, അൽമാസ് എ അഷറഫ്(ഹൗസ് ക്യാപ്റ്റൻമാർ) എന്നിവർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റു.
പ്രിൻസിപ്പാൾ എം എ ജാസ്. അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ഷഹല ഷെറിൻ, മാനേജർ സി. കെ സമീർ, ശ്രുതി, കെ ആർ രേഷ്മ എന്നിവർ സംസാരിച്ചു.
0 Comments