കൊളക്കാട് കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം നടന്നു

ആരോഗ്യ സംരക്ഷണത്തിൽ കർക്കിടക മാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് കൊളക്കാട് സെന്റ്. സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കർക്കിടകത്തിലെ മരുന്നു കഞ്ഞി നിർമ്മാണവും വിതരണവും നടന്നു. സ്കൂൾ  പി ടി എ യുടെ നേതൃത്വത്തിൽ നവരയരി, ആശാളി, മുതിര, ഗോതമ്പ്, ചെറുപയർ, ഉലുവ എന്നീ ധാന്യങ്ങളും ആയുർവേദ മരുന്നുകളും ചേർത്ത് പാകപ്പെടുത്തിയ ഔഷധ കഞ്ഞിയുടെ വിതരണോ  ഉദ്ഘാടനം പി ടി എ പ്രസിഡന്റ്‌  സന്തോഷ് പെരേപ്പാടൻ  നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ജാൻസി തോമസ്, പി. എ ജെയ്സൺ, റീന ചെറിയാൻ, ജോബി മാത്യു, മദർ പി ടി എ പ്രസിഡന്റ്  ജിസ്ന ടോബിൻ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Post a Comment

0 Comments