ലഹരിയ്‌ക്കെതിരെ ഫുട്ബാള്‍ ലഹരി; ഫുട്ബാള്‍ സമ്മാനമായി നല്‍കി പനമരം കുട്ടി പോലീസ്

 


പനമരം: ലഹരിയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച  പനമരം കുട്ടി പോലീസ് കുപ്പത്തോട് എല്‍.പി സ്‌കൂളിലെ കുഞ്ഞു കൂട്ടുകാര്‍ക്ക് ഫുട്ബാള്‍ സമ്മാനമായി നല്‍കി. ചെറിയ കൂട്ടുകാരുടെ ഒഴിവ് സമയങ്ങള്‍ വിനോദകരമാക്കാനും അവരുടെ ഊര്‍ജ്ജം നല്ല പ്രവര്‍ത്തനങ്ങളില്‍  ഉപയോഗിക്കുവാനും വേണ്ടിയാണ് ഫുട്ബാള്‍ കൂട്ടുകാര്‍ക്ക് സമ്മാനമായി നല്‍കിയത്. ചടങ്ങില്‍ കെ.ടി സുബൈര്‍, വാര്‍ഡ്‌മെമ്പര്‍ ജെയിംസ് കെ, എച്ച്.എം ഗണേഷ്.എം, റഹീം.എ, രേഖ.കെ, നവാസ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments