റേഷന്‍കട ഉടമകള്‍ക്ക് പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

 

സിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാനത്തെ റേഷന്‍കട ലൈസന്‍സിന് പ്രായപരിധി കര്‍ശനമാക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം, 70 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി ലൈസന്‍സ് പുതുക്കി നല്‍കില്ല.

നിലവില്‍ 70 വയസ് കഴിഞ്ഞിരിക്കുന്നവര്‍ 2026 ജനുവരി 20നകം ലൈസന്‍സ് അനന്തരാവകാശിക്കോ കുറഞ്ഞത് 10 വര്‍ഷത്തിലധികം സേവനമുള്ള സെയില്‍സ് മാനോയ്ക്കോ കൈമാറണം. നിര്‍ദ്ദേശം പാലിക്കാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കി പുതിയ ഉടമയെ നിയമിക്കും.വ്യാപാര സംഘടനകള്‍ വേതന പാക്കേജ് പരിഷ്‌കരണം ആവശ്യപ്പെട്ട് മുന്നോട്ടുവരുന്നതിനിടെ, പ്രായപരിധി സംബന്ധിച്ച കർശന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്. ഇതോടെ 70 വയസിന് മുന്‍പ് തന്നെ ലൈസന്‍സ് കൈമാറാത്തവര്‍ക്ക് റേഷന്‍കട നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും.

Post a Comment

0 Comments