ആദിവാസി വിഭാഗങ്ങൾക്ക് പഠന മികവും,തൊഴിൽ വൈവിധ്യവും ഉറപ്പു വരുത്തും

 



ബത്തേരി: ആദിവാസി സമൂഹത്തിന്റെ സമൂല മാറ്റം മുൻ നിർത്തി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മികവ് പദ്ധതിയും,തൊഴിൽ വൈവിധ്യ പദ്ധതിയും തുടരുമെന്നും സമൂഹത്തിന്റെ സാമൂഹ്യ പുരോഗതി ഉറപ്പ് വരുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ അറിയിച്ചു. ആദിവാസി ഐക്യവേദിയും,അയ്യൻകാളി ട്രസ്റ്റും ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച ലോക ആദിവാസി ദിനാചാരണം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയാരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂർ ആധ്യക്ഷ ആയിരുന്നു.ആദിവാസി വിഭാഗങ്ങൾക്കിടയിലെ പോക്സോ കേസ് നിയമ ഭേദഗതി വേണമെന്നും,പോക്സോ നിയമങ്ങളും,ആദിവാസികളും എന്ന വിഷയത്തിൽ  സെമിനാറും നടത്തി.

ചടങ്ങിൽ   മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം, ആദിവാസി കോൺഗ്രസ് ദേശീയ  കൺവീനർ ഇ.എ  ശങ്കരൻ, ഡോ.എ.സനിൽകുമാർ, വൈ രഞ്ജിത്ത്, ഒ.ആർ.രഘു, ബിജോയ് ഡേവിഡ്,ശ്രീജി ജോസഫ്, ആർ പീ ഷഫീഖ്, പി.സി.മോഹനൻ, ടി.തങ്കൻ,ഡോ.രാജേഷ്, ജി വേണു, മണി പാലകാട്,ബാബു ഉലകൻ,അയ്യപ്പൻ സാവിത്രി, ശശി,നിധിൻ മാരിയനാട്, പ്രകാശ് ചെന്തളം,എന്നിവർ സം സാരിച്ചു. ചടങ്ങിൽ യൂത്ത്‌ കൗൺസിൽ സംസ്ഥാന സ്റ്റുഡന്റ് ഓഫ് ദി ഇയർ പുരസ്കാരം തീർത്ത.എസ്‌.ശിവഗംഗ കെ.എം.എന്നിവർക്ക് സമ്മാനിച്ചു.വിവിധ മേഖലകളിലെ പ്രതിഭകളായ ചെല്ലമ്മ,മധു,ഇരുളം,ബാലൻ,പി.സി.മോഹനൻ,ചന്ദ്രൻ എന്നിവരെ ആദരിച്ചു

Post a Comment

0 Comments