കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

 



കണ്ണൂർ : കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിൻ്റെ അഞ്ചാം ഘട്ട പരിശീലനത്തിന് ആറളം വന്യ ജീവി സങ്കേതത്തിൽ തുടക്കമായി. 

ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശേഷി വികസിപ്പിക്കുകയും അത് വഴി കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്ക് അകത്തും പുറത്തും തദ്ദേശിയ മേഖലയിലെ കുട്ടികൾക്ക് അവസരം നൽകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കണ്ണൂർ ജില്ലയിൽ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ മേഖലയിൽ ആണ് പദ്ധതി ആദ്യ ഘട്ടം നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചാമത്തെ സഹവാസ ക്യാമ്പ് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ മുഖ്യാതിഥിതിയായി . അസി വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ , അധ്യാപകൻ ആൽബിൻ തോമസ് , അസി കോർഡിനേറ്റർ പ്രിയ , ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ്,  അഗ്രി എക്സ്പേർട്ട് കെ അക്ഷയ എന്നിവർ  സംസാരിച്ചു .

പുനരധിവാസ മേഖലയിലെ 12നും 18 നും ഇടയിൽ പ്രായമുള്ള 30 കുട്ടികൾ ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

 2 ബാച്ചുകളിൽ ആയി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിശീലനങ്ങളാണ് കമ്മ്യൂണിക്കോർ പദ്ധതി വഴി നടപ്പിലാക്കുക.

Post a Comment

0 Comments