കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) 15 മത് വാർഷിക ആഘോഷം നടന്നു




കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) 15 മത് വാർഷിക ആഘോഷം നടന്നു. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ലക്ഷ്യമാക്കി ആരംഭിച്ച എസ് പി സി പദ്ധതിയുടെ പതിനഞ്ചാമത് വാർഷിക ആഘോഷം കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ  സമൂചിതമായി നടന്നു. 2010 ആഗസ്ത് രണ്ടാം തിയ്യതിയാണ് സംസ്ഥാനത്ത് എസ് പി സി പദ്ധതി ആരംഭിച്ചത്. കേളകം പോലീസ് സബ് ഇൻസ്‌പെക്ടർ ഗംഗാധരൻ പതാക ഉയർത്തി.പിടിഎ പ്രസിഡന്റ്‌ ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് മഞ്ഞളാംപുറം സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ജെ സൂസമ്മ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത വാത്യാട്ട്, പിടിഎ വൈസ് പ്രസിഡന്റ്‌ വിനോദ് കുമാർ, മദർ പിടിഎ പ്രസിഡന്റ്‌ ബിനിത രമേശ്‌,ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. CPO ബിബിൻ ആന്റണി സ്വാഗതവും, ACPO അശ്വതി നന്ദി അർപ്പിക്കുകയും, ചെയ്തു. സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിൽ പഠന ഉപകരണങ്ങൾ ഒരു വിദ്യാർത്ഥിക്ക് നൽകുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു

Post a Comment

0 Comments