നിർമ്മല കോളേജ് പൂർവ്വ വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  



കേളകം: നിർമ്മല കോളേജ് പൂർവ്വ വിദ്യാർത്ഥികൾ രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 

1997 പ്രീ ഡിഗ്രി ഇക്കണോമിക്സ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് 'ഒത്തുചേരാം' എന്ന ശീർഷകത്തിൽ മൈക്രോസോഫ്ട് ടീംസ് പ്ലാറ്റ് ഫോമിലൂടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. 1947 ആഗസ്ത് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ കിട്ടിയതിന്റെ സാഹചര്യവും കാരണവും വിവരിച്ചുകൊണ്ട് സുബേദാർ ജയ്മോൻ ജോസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര പോരാട്ട ഭൂമിയിൽ ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ അനുസ്മരിച്ചും അവർക്ക് ആദരാജ്ഞലികളർപ്പിച്ചും പരിപാടിയിൽ പങ്കെടുത്തവർ സംസാരിച്ചു. 

ഷിജിമോൾ മാത്യു ദേശ ഭക്തിഗാനം ആലപിച്ചു. ഷിജി ബെന്നി, ബിന്ദു ബിജു, പ്രസീൻ, ഹസീന, സിജി പി.എൻ, ഷൈനി ജിമ്മി, ജോയ്സി ടി ജോസ്, ടോണി തോമസ്, റീന ജോയ്, പ്രിൻസ് കെ.ജെ, ജൈസൺ വി.ജെ, ടെസ്സി സന്തോഷ്, ലിനി ജൈമോൻ, സന്തോഷ്‌ കെ.ജെ, ആൻസി ഷെറിൻ തുടങ്ങിയവർ സംബന്ധിച്ചു.           

അഹമ്മദ് കുഞ്ഞി, ആശ ആൽബർട്ട് എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രവീൺ കുമാർ സ്വാഗതവും ജൈസൺ മാത്യു നന്ദിയും പറഞ്ഞു.

Post a Comment

0 Comments