കുടിശിഖയായ ക്ഷാമബത്ത പൂർണമായും അനുവദിക്കണം - ഫെറ്റോ

 



മാനന്തവാടി  :ജീവനക്കാർക്കും അദ്ധ്യാപകർക്കും കുടിശിഖയായ ക്ഷാമബത്ത പൂർണമായും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ കളക്ട്രേറ്റിന് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. 

ധർണ്ണാ സമരം കേരള എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ല പ്രസിഡണ്ട് വി.കെ.ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. ജെ. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു, വിവിധ സംഘടനാ നേതാക്കളായ സി. പ്രശാന്ത് ബാബു, ആർ സന്തോഷ് , എം.കെ.പ്രസാദ്, വി.കെ.സന്തോഷ്, കെ.അനന്ദൻ , ശരത്ത് സോമൻ , സുധി എം ആർ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments