ലോറി തകരാറിലായി താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്

 


താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കണ്ടെയിനർ ലോറി തകരാറിലായി ഗതാഗതം തടസപ്പെട്ടു. ലോറിയുടെ ആക്സിൽ പൊട്ടിയത് കൊണ്ടാണ് തകരാറുണ്ടായത്. ഇപ്പോൾ വാഹനങ്ങൾ വൺവേ ആയി മാത്രമാണ് ചുരം വഴി  വാഹനം  കടന്ന് പോകുന്നത്. ലോറി വളവിൽ നിന്ന് താഴേക്ക് മാറ്റിയെങ്കിലും വാഹന ബാഹുല്യം കൊണ്ട് ചുരത്തിലെ ബ്ലോക്ക് രൂക്ഷമായികൊണ്ടിരിക്കുന്നു. ചുരത്തിൽ ശക്തമായ മഴയും പെയ്യുന്നുണ്ട്. അടിവാരം മുതൽ ലക്കിടി  വരെ വാഹനനിര നീണ്ട് കിടക്കുന്നു. ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനത്തിൽ അത്യാവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ലഘു ഭക്ഷണം, വെള്ളം എന്നിവ കയ്യിൽ കരുതുക.



Post a Comment

0 Comments