പുല്‍പ്പള്ളി: ജീവിതത്തിലെ അനുഭവപരിജ്ഞാനങ്ങള്‍ വയോജനങ്ങള്‍ക്ക് പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുമെന്നും അത് സമൂഹത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ. പുല്‍പ്പള്ളി പഞ്ചായത്ത് നടത്തിയ വയോജന സംഗമം സുകൃതം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം കൂടിച്ചേലരുലകള്‍ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ഒത്തൊരുമ വര്‍ധിപ്പിക്കുന്നതിനും സഹായകമാണെന്നും ഈ വയോജന സംഗമം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി മുഴുവന്‍ വയോജനങ്ങളെയും പങ്കെടുപ്പിച്ച് കബനി ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമം ആടിയും പാടിയും സൗഹൃദങ്ങള്‍ പുതുക്കിയും സംഗമത്തിലെത്തിയവര്‍ക്ക് നവ്യാനുഭവമായി. 80 വയസ്സുമുതല്‍ 100 വയസ്സുവരെയുള്ള വയോജനങ്ങളെ ചടങ്ങില്‍ ആദരിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ വിളംബര റാലിയില്‍ പ്രായാധിക്യം മറന്ന് നൂറുകണക്കിന് വയോജനങ്ങളാണ് പങ്കെടുത്തത്.
വൈസ് പ്രസിഡന്റ് ശോഭന സുകു, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷ തമ്പി, ബീന ജോസ്, ബിന്ദു പ്രകാശ്, എ.എന്‍. സുശീല, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീദേവി മുല്ലയ്ക്കല്‍, ജോളി നരിതൂക്കില്‍, എം.ടി. കരുണാകരന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അനില്‍ സി.കുമാര്‍, മണി പാമ്പനാല്‍, ജോമറ്റ് കോതവഴിക്കല്‍, ജോഷി ചാരുവേലില്‍, രാജു തോണിക്കടവ്, ബാബു തോമസ്, സോജീഷ് സോമന്‍, ഉഷ ബേബി, സുശീല സുബ്രഹ്മണ്യന്‍, രജിത്ര ബാബുരാജ്, സിന്ധു ബാബു, ഐസിഡിഎസ് സൂപ്രവൈസര്‍ എം.വി. റെജീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള രവി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments