അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യം നിയമസഭ സ്പീക്കറിനെ അറിയിക്കും. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഇനി സ്വതന്ത്ര എംഎൽഎയായി മാറും. നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ് ബ്ലോക്കിൽ നിന്നും ഒഴിവാക്കണമെന്ന് സ്പീക്കറോട് നേതാക്കൾ ആവശ്യപ്പെടും. പാർട്ടിയിൽ സസ്പെൻഡ് ചെയ്തെങ്കിലും രാഹുലിന് എംഎൽഎയായി തുടരാം.
സെപ്റ്റം 15ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോൾ രാഹുൽ ഇരിക്കുക പ്രത്യേക ബ്ലോക്കിലായിരിക്കും. എന്നാൽ രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നതും അറിയേണ്ടതുണ്ട്. യുവ നടി റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നത്. രാഹുലിന്റെ ചാറ്റ് സ്ക്രീൻ ഷോട്ടുകളും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ തന്നെ രാഹുലിന്റെ രാജിക്കായി സമ്മർദം ഉയർന്നിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. എന്നാൽ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് വിവാദങ്ങളിൽ നിന്ന് തടിയൂരാനാണ് കോൺഗ്രസിന്റെ തീരുമാനം. കെസോ പരാതിയോ ഇല്ലാത്തതിനാൽ രാജി ചോദിക്കാൻ കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. ഇതിനെ തുടർന്ന് നടന്ന നേതാക്കളുടെ ചർച്ചയിലാണ് രാഹുലിന്റെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
0 Comments