ശബരിമല സ്വർണ്ണകൊള്ള: എ പത്മകുമാറിനെ SIT കസ്റ്റഡിയിൽ വാങ്ങും


ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസിനെയും, എൻ വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നൽകിയെന്ന് എ പത്മകുമാർ മൊഴി നൽകിയെന്നാണ് വിവരം.

എ പദ്മകുമാറിനെ കൂടുതൽ ചോദ്യം ചെയ്താൽ അന്വേഷണം സുപ്രധാനമായ വഴിത്തിരിവിലേക്കെത്തുമെന്നാണ് എസ്‌ഐടിയുടെ കണക്കുകൂട്ടൽ. പദ്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതോടെ പദ്മകുമാറിന്റെയും എൻ വാസുവിന്റെയും വിദേശ ഇടപാടുകളേക്കുറിച്ച് അന്വേഷിക്കുകയാണ് എസ്‌ഐടി. ഇതിനായി. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാറും എൻ വാസുവും വിദേശയാത്ര നടത്തിയോ എന്നും എസ്‌ഐടി സംശയിക്കുന്നുണ്ട്. ഇരുവരുടേയും പാസ്‌പോർട്ട് എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

0 Comments