തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എൻ.വാസുവിനെ വിലങ്ങ് വെച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ. എആർ ക്യാമ്പ് കമാൻഡന്റിൽ നിന്നാണ് റിപ്പോർട്ട് തേടിയത്.ഡിജിപിയുടെ നിർദേശത്തെത്തുടർന്നാണ് അന്വേഷണം.തെറ്റായ നടപടിയെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
അതിനിടെ, എൻ വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജു എന്നിവരുടെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. എൻ. വാസുവിന്റെ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാനായി മാറ്റിവയ്ക്കുകയായിരുന്നു
.webp)
0 Comments