തിരുവനന്തപുരം: എസ്‌എസ്‌കെ ഫണ്ട് തടഞ്ഞുവെക്കുന്നതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരെ മന്ത്രി വി.ശിവൻകുട്ടി. ഫണ്ട് തടഞ്ഞുവെക്കാൻ ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രമന്ത്രിമാരും സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആരോപണം മാത്രമല്ലെന്നും തനിക്ക് കിട്ടിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു. ഫണ്ട് ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്ത് നൽകിയാതായും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും മറുപടി പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം, പട്ടികജാതി പട്ടികവർഗ കുട്ടികൾക്കുള്ള ഹോസ്റ്റൽ ചെലവുകൾ, ഇതേ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കുള്ള യാത്ര അനൂകൂല്യങ്ങൾ, അതിഥി തൊഴിലാളികളുടെ കുട്ടികളുടെ പരിശീലനം, പെൺകുട്ടികളുടെ ഹോസ്റ്റൽ ചെലവുകൾ, സ്കൂൾ മെയിന്റനൻസ് എന്നിവക്കായുള്ള കേന്ദ്ര വിഹിതവുമാണ് സംസ്ഥാനത്തിന് നൽകാതെ തടഞ്ഞു വെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

0 Comments