കൽപറ്റ : കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽവെച്ച് ഫാർമ സമ്മിറ്റ് '26 എന്ന പേരിൽ രണ്ട് ദിവസം നീണ്ടു നിന്ന സംസ്ഥാന നേതൃത്വ പരിശീലനക്യാമ്പ് സമാപിച്ചു. ഫാർമ ക്യാമ്പിൻ്റെ ഉദ്ഘാടനം അസി. ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് നിർവഹിച്ചു .കെ പി പി എ സംസ്ഥാന പ്രസിഡണ്ട് കെ വി പങ്കജാക്ഷൻ അധ്യക്ഷനായി. ക്യാമ്പിന്റെ ഡയറക്ടർ ഗലീലിയോ ജോർജ്. ജനറൽ സെക്രട്ടറി ടി.സുഹൈബ് സ്വാഗതം ആശംസിച്ചു. ലീഡർഷിപ്പ് ക്വാളിറ്റി എന്ന വിഷയത്തിൽ സബീല ബീഗം, വിജുല എ.കെ,സംഘടന സംഘാടനം എന്ന വിഷയത്തിൽ ബിനു മാങ്കൂട്ടത്തിൽ എന്നിവർ ക്ലാസെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറോളംപേർ പങ്കെടുത്തു.
0 Comments