ചുരം ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം, യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം;മൈസൂർ -പുറക്കാട്ടിരി ദേശീയപാത വികസനസമിതി

 



വയനാട്ടിലെ ചുരം ബദൽ പാതകൾ യാഥാർത്ഥ്യമാക്കണമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മൈസൂർ -പുറക്കാട്ടിരി ദേശീയപാത വികസനസമിതി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി. മലബാറിന്റെയും പ്രത്യേകിച്ച് കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനും 2011 മുതൽ നിലനിൽക്കുന്ന രാത്രികാല യാത്ര നിരോധനത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മൈസൂർ പുറക്കാട്ടിരി ദേശീയപാത യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്ന് സമിതി ചെയർമാൻ പറഞ്ഞു. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ വിഷൻ -24 പദ്ധതിയിൽ ഉൾപ്പെടുത്തി 7134 കോടി രൂപ വകയിരുത്തി 2022 ഇൽ കേന്ദ്രമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്.

 ബാംഗ്ലൂർ മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈറോഡ് വിഭാവനം ചെയ്തിരിക്കുന്നത്  

വിശദ്ധമായ പദ്ധതി റിപ്പോർട്ടും അലൈൻമെന്റ് തയ്യാറാക്കാൻ ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള ചൈതന്യ പ്രൊജക്റ്റ് കൺസൾട്ടൻസിയെ ഏൽപ്പിച്ചതിനു ശേഷം താൽക്കാലികമായി ഈ പദ്ധതി നിർത്തിവച്ചിരിക്കുകയാണ്, 

എങ്കിലും ഈ പദ്ധതി കേന്ദ്ര ഗവൺമെന്റിന്റെ സജീവ പരിഗണനയിൽ ആണെന്ന് അടുത്തകാലത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഫാൻസിസ് ജോർജ് എംപിയെ രേഖാമൂലം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ പദ്ധതി പുനരാവിഷ്കരിക്കേണ്ടത് കാലഘട്ടത്തിൻറെ ഏറ്റവും വലിയ ആവശ്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

  ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗതകുരുക്കും കാലവർഷക്കെടുതിയിൽ ദിവസങ്ങളോടും വയനാട് ഒറ്റപ്പെടുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. ഈ രണ്ട് ആവശ്യങ്ങളും യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. മൈസൂർ -പുറക്കാട്ടിരി ദേശീയപാത വികസനസമിതി ചെയർമാൻ ആൻറണി കെ എ, കോഡിനേറ്റർ സോജൻ ആലക്കൽ, കൺവീനർ അഗസ്റ്റിൻ വി എ, അഡ്വ ജോർജ്നിവേദക സംഘത്തിൽ ഉണ്ടായിരുന്നു വാതുപറമ്പിൽ, ജിതേഷ് കുര്യാക്കോസ് തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു

Post a Comment

0 Comments