26 യുവതികൾ ഇരകൾ, നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി; തൃശ്ശൂരിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ

തൃശ്ശൂരിൽ വിവാഹവാഗ്ദാനം നൽകി നിരവധി യുവതികളെ പീഡിപ്പിച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ തൃശ്ശൂർ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. താന്ന്യം സ്വദേശിയായ യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയും, പിന്നീട് വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു ഇയാളുടെ രീതി. നിലവിൽ മൂന്ന് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സമാനമായ രീതിയിൽ ഏകദേശം 26-ഓളം യുവതികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളിലെ സ്വാധീനം ദുരുപയോഗം ചെയ്താണ് ഇയാൾ ഇത്രയധികം പേരിലേക്ക് എത്തിയതും അവരെ ചതിയിൽപ്പെടുത്തിയതും. കൂടുതൽ ഇരകൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന

Post a Comment

0 Comments