കേളകം: കെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽനിന്ന് വീണ് മരിച്ചു. പുളിക്കൽ അരുൺ ആണ് മരിച്ചത്.
ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്കു സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെന്നിവീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0 Comments