കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പേരാവൂരിൽ എത്തി. തൊണ്ടിയിൽ പാരിഷ് ഹാളിൽ കർഷകരുമായും വിവിധ സംഘടന പ്രതിനിധികളുമായും സംവാദം നടത്തുന്നു.
കാർഷിക രംഗത്തിൻ്റെ സമഗ്ര വികസനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കർഷകർക്കൊപ്പം സംരഭകരും തൊഴിലാളികളും വിദ്യാർഥികളും സംഘടനാ പ്രതിനിധികളും സംവാദത്തിൽ പങ്കെടുക്കുന്നു. പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ളവർക്കാണ് ലോക്സഭാ പ്രതിപക്ഷ നേതാവുമായുളള കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.കണ്ണൂരിൽ വിമാനം ഇറങ്ങി റോഡ് മാർഗമാണ് പേരാവൂരിൽ എത്തിയത്.
സമാനമായ രീതിയിൽ സംസ്ഥാനത്ത് മറ്റ് ചില കേന്ദ്രങ്ങളിൽ കൂടി കർഷകരുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും.
0 Comments