ഇരിട്ടി: കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നാട് പുറപ്പാറ വെളിച്ചെണ്ണ മില്ലിന് സമീപം ശ്രീനിലയത്തിൽ അവിനാഷ് (20) നെയാണ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിട്ടിയിലെ ഒരു പി എസ് സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് മുതൽ ഇയാളെ കാണാനില്ലായിരുന്നു.
നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് പുലർച്ചെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിട്ടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ.മെഡി. കോളജ് മോർച്ചറിയിലേക്ക് മാറ്റി
കെ.ജി പവിത്രൻ്റെയും സി.സുമതിയുടെയും മകനാണ് സഹോദരൻ വിഷ്‌ണു
0 Comments