കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വര്‍ണത്തിന് 1840 രൂപ വര്‍ധിച്ചു. ഇതോടെ പവന് 1,08,600 രൂപയാണ് വിപണിയില്‍. ഗ്രാമിന് 251 രൂപ കൂടി 13,575 രൂപയിലെത്തി. ഇന്നലെ രണ്ടുതവണയായി 760 രൂപ വര്‍ധിച്ചിരുന്നു.
വെള്ളിയുടെ വിലയിലും ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് വിപണിയില്‍ നല്‍കേണ്ടത്.
നേരത്തെ, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 94.27 ആയി കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യം വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഫെബ്രുവരി 28-ന് ശേഷം ഇതുവരെ 3.5 ശതമാനം മൂല്യം കുറഞ്ഞു. നിലവിലെ ഊര്‍ജപ്രതിസന്ധിയാണ് മൂല്യ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.

0 Comments