കോതമംഗലത്ത് എംഡിഎംഎയുമായി 18-കാരിയും സുഹൃത്തും പിടിയിൽ



എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടിയും സുഹൃത്തും എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് എത്തിച്ച മാരക ലഹരിമരുന്ന് കോതമംഗലത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്താനായിരുന്നു ഇവരുടെ നീക്കം. ഇവരിൽ നിന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments